Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chhattisgarh

ഛത്തീസ്ഗഡിൽ ക്രൈസ്തവവിശ്വാസിയുടെ മൃതസംസ്കാരം തടഞ്ഞു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക്രൈ​​​​സ്ത​​​​വ ആ​​​​ചാ​​​​ര​​​​പ്ര​​​​കാ​​​​രം പി​​​​താ​​​​വി​​​​ന്‍റെ മൃ​​​​ത​​​​സം​​​​സ്കാ​​​​രം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന് ഗ്രാ​​​​മ​​​​മു​​​​ഖ്യ​​​​നു (സ​​​​ർ​​​​പ​​​​ഞ്ച്) നേ​​​​രേ ആ​​​​ൾ​​​​ക്കൂ​​​​ട്ട ആ​​​​ക്ര​​​​മ​​​​ണം.

ഛത്തീ​​​​സ്ഗ​​​​ഡിലെ കാ​​​​ങ്ക​​​​ർ ജി​​​​ല്ല​​​​യി​​​​ലാ​​​​ണു സം​​​​ഭ​​​​വം. പി​​​​താ​​​​വി​​​​നെ സം​​​​സ്ക​​​​രി​​​​ച്ച സ്ഥ​​​​ലം പ്രാ​​​​ദേ​​​​ശി​​​​ക ദേ​​​​വ​​​​ന്‍റേ​​​​താ​​​​ണെ​​​​ന്നും അ​​​​തി​​​​നാ​​​​ൽ ക്രൈ​​​​സ്ത​​​​വ ആ​​​​ചാ​​​​ര​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള സം​​​​സ്കാ​​​​രം അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നും പ​​​​റ​​​​ഞ്ഞ് ചി​​​​ല​​​​ർ രം​​​​ഗ​​​​ത്തു​​​​വ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് രാ​​​​ജ്മാ​​​​ൻ സ​​​​ലാം എ​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ഗ്രാ​​​​മ​​​​മു​​​​ഖ്യ​​​​ന് അ​​​​തി​​​​ക്ര​​​​മം നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​ന്ന​​​​ത്.

സം​​​​സ്കാ​​​​ര​​​​ക​​​​ർ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തി​​​​യ ക്രൈ​​​​സ്ത​​​​വ​​​​രെ അ​​​​ക്ര​​​​മി​​​​സം​​​​ഘം വ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി ആ​​​​ക്ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ വീ​​​​ഡി​​​​യോ​​​​ദൃ​​​​ശ്യം സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്. ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​നം നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നെ​​​​ത്തി​​​​യ പോ​​​​ലീ​​​​സി​​​​നെ​​​​യും അ​​​​ക്ര​​​​മി​​​​ക​​​​ൾ വ​​​​ടി​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​ടി​​​​ക്കു​​​​ന്ന​​​​തും ദൃ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ലു​​​​ണ്ട്.

ക​​​​ഴി​​​​ഞ്ഞ മാ​​​​സ​​​​വും സ​​​​മാ​​​​ന​​​​സം​​​​ഭ​​​​വം ഛത്തീ​​​​സ്ഗ​​​​ഡി​​​​ലു​​​​ണ്ടാ​​​​യി. ബ​​​​ലോ​​​​ദ് ജി​​​​ല്ല​​​​യി​​​​ലെ ജെ​​​​വ​​​​ർ​​​​ത്ത​​​​ല ഗ്രാ​​​​മ​​​​ത്തി​​​​ൽ ക്രൈ​​​​സ്ത​​​​വ​​​​വി​​​​ശ്വാ​​​​സം സ്വീ​​​​ക​​​​രി​​​​ച്ച രാ​​​​മ​​​​ൻ സാ​​​​ഹു എ​​​​ന്ന വ്യ​​​​ക്തി​​​​യെ ഹി​​​​ന്ദു മ​​​​താ​​​​ചാ​​​​ര​​​​പ്ര​​​​കാ​​​​രം സം​​​​സ്ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സാ​​​​മൂ​​​​ഹ്യ​​​​വി​​​​രു​​​​ദ്ധ​​​​ർ സം​​​​സ്കാ​​​​ര​​​​ച്ച​​​​ട​​​​ങ്ങ് ത​​​​ട​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

മൃ​​​​ത​​​​ദേ​​​​ഹ​​​​ത്തി​​​​ന് ബ​​​​ന്ധു​​​​ക്ക​​​​ൾ രാ​​​​ത്രി മു​​​​ഴു​​​​വ​​​​ൻ കാ​​​​വ​​​​ലി​​​​രു​​​​ന്ന് പി​​​​റ്റേ​​​​ന്നു ഗ്രാ​​​​മ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് പ​​​​ത്തു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ​​​​യു​​​​ള്ള ശ്മ​​​​ശാ​​​​ന​​​​ത്തി​​​​ൽ സം​​​​സ്ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഹൈ​​​​ന്ദ​​​​വ മ​​​​ത​​​​വി​​​​ശ്വാ​​​​സി​​​​യാ​​​​യി​​​​രു​​​​ന്ന വ്യ​​​​ക്തി ക്രി​​​​സ്തു​​​​മ​​​​തം സ്വീ​​​​ക​​​​രി​​​​ച്ച​​​​താ​​​​ണ് സാ​​​​മൂ​​​​ഹ്യ​​​​വി​​​​രു​​​​ദ്ധ​​​​രു​​​​ടെ അ​​​​തി​​​​ക്ര​​​​മ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യ​​​​തെ​​​​ന്ന് ബ​​​​ലോ​​​​ദ് ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി യോ​​​​ഗേ​​​​ഷ് പ​​​​ട്ടേ​​​​ൽ പി​​​​ന്നീ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. മൃ​​​​ത​​​​സം​​​​സ്കാ​​​​ര​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ന​​​​വം​​​​ബ​​​​റി​​​​ൽ മ​​​​റ്റൊ​​​​രു സം​​​​ഭ​​​​വ​​​​വും കാ​​​​ങ്ക​​​​ർ ജി​​​​ല്ല​​​​യി​​​​ലു​​​​ണ്ടാ​​​​യി.

ഏ​​​​താ​​​​നും മാ​​​​സം മു​​​​ന്പ് ക്രി​​​​സ്തു​​​​മ​​​​തം സ്വീ​​​​ക​​​​രി​​​​ച്ച മ​​​​നോ​​​​ജ് നി​​​​ഷാ​​​​ദ് എ​​​​ന്ന വ്യ​​​​ക്തി​​​​യു​​​​ടെ സം​​​​സ്കാ​​​​ര​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണ് പ്ര​​​​ശ്ങ്ങ​​​​ൾ അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്. കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ സ്വ​​​​ന്തം ഭൂ​​​​മി​​​​യി​​​​ൽ ക്രൈ​​​​സ്ത​​​​വ ആ​​​​ചാ​​​​ര​​​​പ്ര​​​​കാ​​​​രം സം​​​​സ്കാ​​​​രം ന​​​​ട​​​​ത്തു​​​​ന്ന​​​​ത് ചി​​​​ല​​​​ർ ത​​​​ട​​​​ഞ്ഞു.

കു​​​​ടും​​​​ബം ക്രി​​​​സ്തു​​​​മ​​​​തം ഉ​​​​പേ​​​​ക്ഷി​​​​ച്ച് ഹി​​​​ന്ദു​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലേ​​​​ക്കു വ​​​​ന്നാ​​​​ൽ മൃ​​​​ത​​​​സം​​​​സ്കാ​​​​രം അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​തി​​​​ക്ര​​​​മ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​വ​​​​രു​​​​ടെ നി​​​​ല​​​​പാ​​​​ട്. ഗ്രാ​​​​മ​​​​ത്തി​​​​ലെ ഗോ​​​​ത്ര​​​​ത്തി​​​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ ഇ​​​​ട​​​​പെ​​​​ടാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണു സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പോ​​​​ലീ​​​​സ് സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്. തു​​​​ട​​​​ർ​​​​ന്ന് സ്വ​​​​ന്തം ഗ്രാ​​​​മ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് വ​​​​ള​​​​രെ അ​​​​ക​​​​ലെ​​​​യു​​​​ള്ള ഒ​​​​രു പ്ര​​​​ദേ​​​​ശ​​​​ത്ത് സം​​​​സ്കാ​​​​രം ന​​​​ട​​​​ത്താ​​​​ൻ വീ​​​​ട്ടു​​​​കാ​​​​ർ നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​രാ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Kerala

ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റ് വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന​ത്; ആ​ര് ഭ​രി​ച്ചാ​ലും മ​ത​സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് സി​ബി​സി​ഐ

തൃ​ശൂ​ര്‍: ഛത്തീ​സ്ഗ​ഡി​ല്‍​വ​ച്ച് രണ്ട് മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ളെ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വം വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന​തെ​ന്ന് ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി(​സി​ബി​സി​ഐ) അ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത്. മ​ത​സ്വാ​ത​ന്ത്ര​മു​ള്ള രാ​ജ്യ​ത്താ​ണ് ഇ​ത് സം​ഭ​വി​ച്ച​തെ​ന്ന​ത് ഗൗ​ര​വ​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

പാ​വ​ങ്ങ​ള്‍​ക്കാ​യി നി​ല​കൊ​ള്ളു​ന്ന ക​ന്യാ​സ്ത്രീ​ക​ളാ​ണ് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​ത്. ബ​ജ്‌​റം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​രാ​ണ് ക​ന്യാ​സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച​ത്. ഇ​ത് ഭ​ര​ണ​ഘ​ട​ന​യ്ക്ക് എ​തി​രാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ്.

ഭാ​ര​തം ആ​ര് ഭ​രി​ച്ചാ​ലും മ​ത​സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. കേ​ര​ള​ത്തി​ലെ എം​പി​മാ​ര്‍ പാ​ര്‍​ല​മെന്‍റിന്‍റെ ​ശ്ര​ദ്ധ​യി​ല്‍ വി​ഷ​യം കൊ​ണ്ടു​വ​ന്ന​തി​ന് ന​ന്ദി​യു​ണ്ട്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​ണം.

എ​ല്ലാ​യി​ട​ത്തും ന​ന്മ​യും തി​ന്മ​യു​മു​ണ്ട്. ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളിൽ ക്രൈ​സ്ത​വ​ര്‍ ഭ​യ​ത്തി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്. ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നേ​ര​ത്തേ ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

National

പ​ത്ത് വ​ർ​ഷം​വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റം; മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള എ​ഫ്ഐ​ആ​ർ പു​റ​ത്ത്

റാ​യ്പൂ​ർ: ഛത്തീ​സ്ഗ​ഡി​ൽ മ​ത​പ​രി​വ​ർ​ത്ത​ന​മാ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്ത മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ള്‍​ക്ക് എ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ള്‍. സി​സ്റ്റ​ര്‍ പ്രീ​തി​യാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി. സി​സ്റ്റ​ര്‍ വ​ന്ദ​ന ര​ണ്ടാം പ്ര​തി​യാ​ണ്.

നി​ര്‍​ബ​ന്ധി​ത മ​ത പ​രി​വ​ര്‍​ത്ത​ന നി​രോ​ധ​ന നി​യ​മ​ത്തി​ലെ വ​കു​പ്പും സെ​ക്ഷ​ന്‍ 4, ബി​എ​ന്‍​എ​സ് 143 എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ത്തു​വ​ര്‍​ഷം വ​രെ ത​ട​വു ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണി​ത്. പെ​ണ്‍​കു​ട്ടി​ക​ളെ നി​ര്‍​ബ​ന്ധി​ച്ച് മ​തം മാ​റ്റി​യെ​ന്നും മ​നു​ഷ്യ​ക്ക​ട​ത്താ​ണ് ന​ട​ന്ന​തെ​ന്നും സം​ശ​യി​ക്കു​ന്നു​വെ​ന്നും എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്നു.

മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ പെ​ണ്‍​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ചേ​ർ​ത്ത​ല ആ​സ്ഥാ​ന​മാ​യ അ​സീ​സി സി​സ്റ്റേ​ഴ്സ് ഓ​ഫ് മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് (ഗ്രീ​ൻ ഗാ​ർ​ഡ​ൻ​സ്) സ​ന്ന്യാ​സ സ​ഭ​യി​ലെ അം​ഗ​ങ്ങ​ളാ​യ സി​സ്റ്റ​ർ പ്രീ​തി മേ​രി, സി​സ്റ്റ​ർ വ​ന്ദ​ന ഫ്രാ​ൻ​സി​സ് എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പെ​ണ്‍​കു​ട്ടി​ക​ളെ​യും സി​സ്റ്റ​ർ​മാ​രെ​യും പോ​ലീ​സി​നു പ​ക​രം ബ​ജ്‌​രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ചോ​ദ്യം ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​നു​നേ​രേ ഇ​ത്ത​രം തീ​വ്ര സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രേ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഉ​ട​ന​ടി​യു​ള്ള ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി വ​ക്താ​വ് ഫാ. ​റോ​ബി​ൻ​സ​ണ്‍ റോ​ഡ്രി​ഗ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Latest News

Corehub Up